പ്രമേയത്തിലും അവതരണത്തിലും പുതുമ നല്കിയ ചാപ്പാ കുരിശിന് ശേഷം സമീര് താഹിര് സംവിധാനം ചെയുന്ന നീലാകാശം പച്ചക്കടല് ചുവന്ന ഭൂമി എന്ന ചിത്രത്തിന്റെ ചിത്രീകരണംപൂര്ത്തിയായി. സെക്കന്റ് ഷോ ക്ക് ശേഷം ദുല്ക്കര് സല്മാനും സണ്ണി വെയിനും ഒന്നിക്കുന്ന ചിത്രം ഒരു റോഡ് മൂവിയാണ്. പ്രശസ്ത മണിപ്പൂരി നടി സുര്ജ ബാലയാണ് നായിക.ബംഗാളിലെ പ്രശസ്ത നടനായ ദൃതിമാന് ചാറ്റര്ജി, ജോയ് മാത്യു, ഷൊഹൈബ് ഖാന്, കെ. ടി. സി അബ്ദുള്ള, ഏനാസാഹ, പലാമോ മൊന്നപ്പ, വനിതാ കൃഷ്ണചന്ദ്രന്, മധുബാല, ദേവി അനിഘ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങള്.
കോഴിക്കോട് നിന്ന് ഒരു പ്രത്യേക ലക്ഷവുമായിമണിപ്പൂരിലേക്ക്ബൈക്കില് യാത്ര തിരിക്കുന്ന രണ്ടു സുഹൃത്തുക്കളുടെസംഭവബഹുലമായ അനുഭവങ്ങള് ദ്രിശ്യവല്ക്കരിക്കുന്ന ചിത്രം തമിഴ്നാട്, കര്ണാടക, ആന്ധ്രപ്രദേശ്, ഒറീസ, വെസ്റ്റ് ബംഗാള്, അസാം, നാഗാലാന്റ്, തൃശൂര് എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.ചിത്രീകരണം പൂര്ത്തിയായപ്പോള് ചിത്രത്തിന്റെ ദൈര്ഘ്യംനാലര മണിക്കൂര് ആയെന്നാണ് റിപ്പോര്ട്ടുകള്. വിവിധ ലോക്കഷനുകളിലെ മനോഹര ദൃശ്യങ്ങള് എങ്ങനെ രണ്ടു മണിക്കൂറില്ഉള്ക്കൊള്ളിക്കും എന്ന കണ്ഫ്യൂഷനിലാണ് സമീര്. പ്രശസ്ത എഡിറ്റര് ശ്രീകര് പ്രസാദ് ആണ് ചിത്രത്തിന് വേണ്ടി എഡിറ്റിംഗ് നിര്വഹിക്കുന്നത്. ഗിരീഷ് ഗംഗയുടെതാണ് ചായഗ്രാഹണം
സമീര് താഹിറിന്റെ പ്രോഡക്ഷന് കമ്പനിയായ ഹാപ്പി ഹവേര്സ് എന്റര്റൈന്മെന്റ് ഇ ഫോര് എന്റര്റൈന്മേന്റ്സുമായി ചേര്ന്ന് നിര്മ്മിക്കുന്നചിത്രത്തിന് വേണ്ടി ഹാഷിര് മുഹമ്മദ് കഥ തിരക്കഥ സംഭാഷണം ഒരുക്കുന്നു. സംഗീതം റെക്സ് വിജയന്.
എന്ജിനിയറിംഗ് കോളേജ് വിദ്യാര്ത്ഥികളായ കാസിയും സുനിയും ആത്മാര്ത്ഥ സുഹൃത്തുക്കളാണ്. പരസ്പര വൈരുദ്ധ്യമുള്ള സ്വഭാവക്കാരാണെങ്കിലും അവര് ഏറെ അടുപ്പത്തിലാണ്.അരാജകവാദിയായ സുനിയും ആദര്ശവാദിയായ കാസിയും എന്തേ ഇത്ര അടുപ്പത്തിലായിയെന്ന് ചോദിക്കുന്നവരുമുണ്ട്. കോളജിലെ ഹീറോ ആയ കാസിയെ പ്രണയിക്കാന്നാഗാലാന്റില് നിന്നും പഠിക്കാനെത്തിയ അസി തയ്യാറാവുന്നു. ഈ പ്രണയം കാസിയുടെ ജീവിതത്തിലും അസിയുടെ മനസിലും സൃഷ്ടിക്കുന്ന സങ്കീര്ണ്ണതകളാണ് ഒരു യാത്രയുടെ പശ്ചാത്തലത്തില്സമീര് താഹിര് ഈ ചിത്രത്തില് ചിത്രീകരിക്കുന്നത്.
കാസിയായി ദുല്ഖര് സല്മാനും സുനിയായി സണ്ണി വെയ്നും അസിയായി സുര്ജാ ബാലയും അഭിനയിക്കുന്നു.ഒറിസയിലെ സര്ഫിംഗ് ഫെസ്റ്റിവലും നാഗാലാന്റിലെ ഹോണ്ബില് ഫെസ്റ്റിവലും കഥാനുസൃതമായി ഈ ചിത്രത്തില് ഉള്ക്കൊള്ളിച്ചിട്ടുണ്ട്.
അഞ്ചു സുന്ദരികള്ക്കൊപ്പം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതൊനോടകം തന്നെ ഒന്നരലക്ഷം പേര് ടീസര് കണ്ടു. ഓഗസ്റ്റ് 8ന് ചിത്രം പ്രദര്ശനത്തിനെത്തും.
Thanks for Neelakasham Pachakadal Chuvanna Bhoomi .Excellent movie.
ReplyDelete